വെളിയംകോട്: പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽനിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം കായിക – യുവജന കാര്യാലയം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
2021- 2022 സാമ്പത്തിക വർഷത്തെസംസ്ഥാന ബജറ്റിൽ കായിക വകുപ്പിൽ നിന്നും പൊന്നാനിക്ക് അനുവദിച്ച രണ്ടു സ്റ്റേഡിയങ്ങളുടെDPR തയ്യാറാക്കുന്നതിനായി കായികവകുപ്പ്എഞ്ചിനീയറിംഗ് ടീമാണ് പദ്ധതി പ്രദേശംസന്ദർശിച്ചു പരിശോധന നടത്തിയത്. സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നത്സം ബന്ധിച്ച് ബഹു. കായിക വകുപ്പ് മന്ത്രി ശ്രീ. വി.അബ്ദുറഹ്മാൻ, കായികവകുപ്പ് ഡയറക്ടർ എന്നിവർക്ക് പൊന്നാനി എം എൽ എ ശ്രീ പി നന്ദകുമാർ കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് കായിക-യുവജനകാര്യാലയം എക്സിക്കൂട്ടീവ് എഞ്ചിനീയർ ശ്രീ .ബിജു, അസിസ്റ്റൻറ് എക്സിക്കൂട്ടീവ് എഞ്ചിനീയർ ശ്രീ.വിഷ്ണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.
മാറഞ്ചേരി പരിച്ചകം മിനിസ്റ്റേഡിയത്തിന് രണ്ടര കോടി രൂപയും ഗവ : ഹയർസെക്കണ്ടറി വെളിയംകോട് സ്റ്റേഡിയത്തിന് മൂന്ന് കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മാറഞ്ചേരി പരിച്ചകം മിനിസ്റ്റേഡിയത്തിൽ അന്തർദേശീയ നിലവാരമുള്ള സിന്തറ്റിക് ഫുട്ബാൾ കോർട്ട്, ഡ്രൈനേജ് സിസ്റ്റം, ഫുട്ബാൾ പുറത്തു പോകാതിരിക്കാൻ ഉയരത്തിലുള്ള നെറ്റ് ഫെൻസിങ്, ലൈറ്റിംഗ് സംവിധാനം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. അടുത്തദിവസം തന്നെ ടോട്ടൽ സ്റ്റേഷൻസർവ്വേ നടത്തും. ആവശ്യമായ ഉയരത്തിൽമണ്ണിട്ട് ഉയർത്തിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
വെളിയങ്കോട് ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ ഫുട്ബാൾ സ്റ്റേഡിയംഉയർത്തി നിർമ്മിക്കും. വോളിബാൾ കോർട്ട്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, മറ്റു കായിക ഇനങ്ങൾക്കുള്ള പരിശീലന കോർട്ടുകൾ, ലൈറ്റിംഗ് സംവിധാനം എന്നിവയും നിർമ്മിക്കും. നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങൾഎത്രയും ഉടനെ തുടങ്ങാൻ ആകുമെന്ന് സന്ദർശക സംഘം പ്രത്യാശ പ്രകടിപ്പിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു, മാറഞ്ചേരി പഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി. സമീറ എളയേടത്ത്, വൈസ് പ്രസിഡന്റ് ശ്രീ.അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.അജയൻ, ശ്രീ. നൂറുദ്ധീൻ, MLA യുടെ പ്രതിനിധി സാദിക്ക് സാഗോസ്, വെളിയങ്കോട് ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ SMC ചെയർമാൻ ശ്രീ.ഗിരിവാസൻ, PTA പ്രതിനിധി അശോകൻ എന്നിവരും സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.