വെളിയംകോട് അങ്ങാടിയിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് വഴി വിളക്ക് പ്രവർത്തനരഹിതമായത് അധികൃതർ ഇത് വരെ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധം വീണ്ടും കനക്കുന്നു. പഞ്ചായത്തിൽ ഏറ്റവും സജീവമായ അങ്ങാടിയാണ് സാമൂഹ്യവിരുദ്ധർക്ക് സൗകര്യമൊരുക്കുന്ന വിധത്തിൽ അണഞ്ഞ് കിടക്കുന്നത്.
അനേകം വ്യാപാരസ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതും സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേർ ആശ്രയിക്കുന്നതുമായ ഈ പ്രദേശം മൂന്നാം വാർഡിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ജനങ്ങൾ ഉയർത്തിയ ഈ പ്രശ്നം ഇത് വരെ പരിഹരിക്കപ്പെടാത്തതിൽ പൊതുജനങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.