വെളിയംകോട് : ടി പി ആർ മാനദണ്ഡമാക്കി പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതിയിൽ നിന്ന് മാറി ജനസംഖ്യാനുപാതിക രീതിയിൽ കണക്കാക്കി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് നടപ്പിലാക്കിയതിന് ശേഷം ആദ്യമായി വെളിയംകോട് പഞ്ചായത്തിലും ലോക്ക്ഡൗൺ. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ പുറത്തിറക്കിയ പട്ടികയിലാണ് വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ താഴത്തേൽ പടി ഭാഗം മൈക്രോ കണ്ടയിന്മെൻ്റ് സോണായത്.
ടിപിആർ മാനദണ്ഡത്തിൽ ആഴ്ചകളോളം പഞ്ചായത്ത് സമ്പൂർണ്ണ അടച്ചിടലിന് വിധേയമായിരുന്നുവെങ്കിലും, പുതിയ രീതിയിൽ കോവിഡ് വ്യാപനതോത് വിലയിരുത്താൻ തുടങ്ങിയത് മുതൽ വെളിയംകോട് പഞ്ചായത്ത് സാധാരണ രീതിയിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്നലെ തൊട്ട് ഒരാഴ്ചയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക.
കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കേണ്ടതിൻ്റെ ഗൗരവം ഉണർത്തുന്നതാണ് നീണ്ട ഇടവേളക്ക് ശേഷം പഞ്ചായത്തിൽ മൈക്രോ കണ്ടയിന്മെൻ്റ് സോൺ പ്രഖ്യാപിച്ചത് സൂചിപ്പിക്കുന്നത്.