വെളിയംകോട് സ്വദേശിയായ പതിമൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫാദിൽ വികസിപ്പിച്ച റോബോട്ട് ശ്രദ്ധ നേടുകയാണ്. ഭക്ഷണ മേശയിലേക്ക് വിഭവങ്ങൾ എത്തിക്കുന്ന ഫുഡ് സെർവിംഗ് റോബോട്ടാണ് ഇലക്ട്രോണിക്സിൽ അതീവ തല്പരനായ മുഹമ്മദ് ഫാദിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
മാഗ്നറ്റിക് ലാമ്പ്, ഇൻക്വിബിലേറ്റർ, ഒപ്റ്റികൽ അവോയ്ഡ് റോബോർട്ട് എന്നീ ഉപകരണങ്ങൾ നിർമ്മിച്ച് മുൻപേ ഫാദിൽ മിടുക്ക് കാണിച്ചിട്ടുണ്ട്.ഹാർഡ് ബോർഡ് പേപ്പർ, ഐ ആർ സെൻസർ എന്നിവ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച റോബോട്ട് അടുക്കളയിൽ നിന്ന് തറയിലെ വരകളിലൂടെ സഞ്ചരിച്ച് ഊണ് മുറിയിൽ എത്തിക്കും.
സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തുകയാണ് പിതാവ് ബഷീർ. ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള കമ്പം, പിതാവിൻ്റെ കടയിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും, യൂടൂബ് വീഡിയോകളിലൂടെയും മനസ്സിലാക്കി പുതിയ ഉപകരണങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നു. സൗദിൽ നിന്ന് മടങ്ങി രണ്ട് വർഷമായി നാട്ടിലാണ് ഫാദിൽ.
ഇലക്ട്രോണിക്സിന് പുറമെ ചെസിലും താരമാണ് ഫാദിൽ. കേരളത്തിലെ മികച്ച പത്ത് ചെസ് കളിക്കാരിൽ ഒരാളാണ് ഈ മിടുക്കൻ. കൂടുതൽ പഠനങ്ങൾ നടത്തി ഫൈസ് റെകഗ്നൈസിംഗ് റോബോട്ട് നിർമ്മിക്കണമെന്നാണ് ഫാദിലിൻ്റെ അടുത്ത ലക്ഷ്യം.പിതാവ് ബഷീർ, മാതാവ് റുഖ്സാന, സഹോദരങ്ങളായ മുഹമ്മദ് ഫാസ്, ഫാത്തിമ സിയ എന്നിവരുടെ പൂർണ്ണപിന്തുണയുമുണ്ട്.