വെളിയംകോട് : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയംകോട് പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ഉമരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന രൂപീകരണ യോഗത്തിൽ ഫ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഫൗസിയ വടക്കേപ്പുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
19 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംമ്പർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംമ്പർ 1 വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് രണ്ട് വർഷ കാലാവധിയുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതാണ്.
അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ:
ഫ്രൊഫ: വി കെ ബേബി (രക്ഷാധികാരി)
യൂസുഫ് ഷാജി (പ്രസിഡണ്ട്)
റാഫി മാസ്റ്റർ (ജന:സെക്രട്ടറി)
അലി പി വി കടവത്ത് (ട്രഷറർ)
അനീർ സി എസ്, സൈദ് പുഴക്കര (വൈ:പ്രസിഡണ്ട്)
ജയ പ്രസാദ് ഹരിഹരൻ, വി കെ സിദ്ധീഖ് (ജോ:സെക്രട്ടറി).
രാജൻ തലക്കാട്ട്, പി കോയക്കുട്ടി മാസ്റ്റർ, സൈദ് പുഴക്കര, റാഫി മാസ്റ്റർ, ഹൈദറലി മാസ്റ്റർ മാറഞ്ചേരി, ശഹീർ ഈശ്വരമംഗലം, യൂസുഫ് ഷാജി, വി കെ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതവും, വി കെ സിദ്ധീഖ് നന്ദിയും പറഞ്ഞു