ഇര ഒടുവിലൊന്ന്
പിടയാനാഞ്ഞപ്പോഴാവണം
വേടന്
ഇടനെഞ്ചിലാനന്ദ നൃത്തം തുടങ്ങിയത്.
നുറുങ്ങിയൊടിഞ്ഞ
വാരിയെല്ലിലൊന്ന്
തുളഞ്ഞു കയറിയിട്ടുണ്ടാവുക
ഇനിയും ഉണങ്ങിയിട്ടില്ലാത്ത
ഒടുവില്‍ വരച്ച, ഏതെങ്കിലും
പുതിയ സ്വപ്നത്തിലേക്കായിരിക്കും.
നിലക്കാന് മടിച്ച ഹൃദയമപ്പോള്‍
മകള്‍ വാങ്ങാനേല്‍പ്പിച്ച
മിഠായിയുടേയൊ,
പ്രിയതമക്ക്
വാങ്ങാനാശിച്ച ഉടയാടയുടേയൊ,
അമ്മ തീര്‍ന്നെന്ന് ചൊല്ലിയ
മരുന്നിന്റെയൊ
പേരോ, നിറമോ
ഒടുവിലൊന്നോര്ത്തിട്ടുണ്ടാവും.
ഞാനില്ലാത്ത ഭൂപടത്തില്‍
വേടന് വരച്ചേക്കാവുന്ന
മകളുടെയോ
അവളുടെയോ
ചിത്രങ്ങളോര്ത്തിട്ടാവും
മിഴികള്‍ ഒടുവിലൊന്നു നനഞ്ഞത്.
ഭൂപടത്തില്‍ മണ്ണില്ലാത്തവര്‍ക്ക്
മരണമെന്ന രാജ്യമേ
അഭയം നല്കുവെന്നോർത്തിട്ടാണ്
ആരും കണാതെ ഇര
അധരമൊന്ന് വിടര്ത്തിയതിടക്ക്.
രണ്ടുടലുകളുമപ്പോള്
ഒരേ നിറത്തിലുള്ള ചോര
ഒരേ ഊഷ്മാവില്‍
തിളപ്പിക്കുന്നുണ്ടയിരുന്നു.
നാലു കണ്ണുകളുമപ്പോള്‍
കെട്ടുപോയിട്ടുണ്ടായിരുന്നു,
മതത്താലും,മരണത്താലും.
രാജാവിപ്പോഴും
വീണമീട്ടുന്നുണ്ട്
ഇടമുറിയാതെ.
നിലവിളികളൊന്നും
ഉയര്‍ന്നു പൊങ്ങാതിരിക്കാന്‍;
അതിനേക്കാളേറെ ഉച്ചത്തില്‍