വെളിയംകോട്: സംസ്ഥാനത്തിൻ്റെ വിവിധ പഞ്ചായത്തുകളിൽ സർ/ മാഡം വിളികൾ ഒഴിവാക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്ന വാർത്തകൾക്കിടയിൽ വെളിയംകോട് പഞ്ചായത്തും അത്തരം ഒരു തീരുമാനത്തിലെത്തി. പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസുവാണ് ഭരണ സമിതി യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചത്, അംഗങ്ങളെല്ലാം എതിർപ്പില്ലാതെ അംഗീകാരവും നൽകി.
വിവിധ ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തുന്നവർ നേരിട്ടോ കത്തുകളിലോ ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരേയും തസ്തികയുടെ പേരിൽ അഭിസംബോധന ചെയ്താൽ മതിയെന്നാണ് ഭരണസമിതി പൊതുജനങ്ങളെ അറിയിച്ചത്. കൂടാതെ, കത്തുകളിൽ അപേക്ഷിക്കുന്നു/അഭ്യർഥിക്കുന്നു എന്നീ വാക്കുകൾക്ക് പകരം അവകാശപ്പെടുന്നു / താല്പര്യപ്പെടുന്നു എന്നിങ്ങനെയും ഉപയോഗിക്കാം.